ഇടയൻ നല്ല ഇടയൻ
അവനൊരുവൻ നമ്മൾക്കുടയോൻ

പച്ചപ്പുൽപ്പുറം തോറും അവൻ
മെച്ചമായി നമ്മേ നടത്തും
നിത്യ ജീവന്റെ ഉറവയിങ്കൽ
നിന്നും ദാഹ ജലം തരുമേ
നിത്യ ജീവ ജലം തരുമേ

ഇരുൾ മൂടിയ പാതകളിൽ
വഴി തേടി അലഞ്ഞിടുമ്പോൾ
വഴി കാട്ടി നടത്തിടുമേ
അഴലാകെ അകറ്റിടുമേ
അഴലാകെ അകറ്റിടുമേ

www.christsquare.com