ഇടയഗീതം നിറഞ്ഞൊഴുകി
ഇവിടെയീ പുൽക്കൂടിതിൽ

ഇടയന്മാർ പാടുന്ന സംഗീത സന്തോഷ രാത്രി
മനസ്സുകളാനന്ദമോടൊന്നു ചേരുന്ന രാത്രി
വിണ്ണിൽ നിന്നും ദൈവം മണ്ണിൽ
തനയനെ മനുജനു നൽകുന്ന സ്വർഗീയ രാത്രി

ഉണ്ണി പിറന്നു ഇന്നീ മണ്ണിൽ
ദൈവം പിറന്നു ഇന്നെൻ ഉള്ളിൽ
പൊന്നിൻ ചിരി തൂകി പൊന്നുണ്ണിയോ
മേലെ ഒളി മിന്നി താരങ്ങളും
പാപം പെരുകുമീ പാരിൻ നടുവിലായ്
പുണ്യമായി വന്നു ചേർന്നു പൂംപൈതൽ

ഗ്ലോറിയാ ആആആആആ ഗ്ലോറിയാ
ഗ്ലോറിയാ ആആആആആ ഗ്ലോറിയാ
ഹാലേലൂയ പാടാം ഈ പുണ്യമായ രാവിൽ
സ്വർഗ്ഗസ്ഥനാമെൻ കുഞ്ഞുപൈതലേ
മഞ്ഞിൻ കുളിരോലും പുൽകൂടതിൽ
പാടി നവഗീതം പാരാകവേ
സ്നേഹം നിറയുമീ മഞ്ഞിൻ കുളിരിതിൽ
ദേവദൂതരോന്നുചേരും സംഗീതം

www.christsquare.com