ഇനിയും അങ്ങേ കാണേണം
ഇനിയും അങ്ങേ കേൾക്കണം
ഇനിയും അങ്ങേ അറിയേണം
പ്രിയനേ യേശുവേ

ഉലകിൽ വേറൊന്നും വേണ്ടായേ
ഉയരേ വേറാരും ഇല്ലായേ
ഉയിരേകിയ യേശുവല്ലാതെ
ഉയിരിൽ വേറാരും ഇല്ലായേ

ദാഹിക്കുന്നപ്പാ വാഞ്ചിക്കുന്നപ്പാ
കൊതിയെന്നിൽ ഏറിടുന്നേ
ആഴിയിൻ ആഴം എൻ ആത്മാവിൻ ദാഹം
നന്നായി അറിയുന്നോനെ

ഉലകിൽ വേറൊന്നും വേണ്ടായേ
ഉയരേ വേറാരും ഇല്ലായേ
ഉയിരേകിയ യേശുവല്ലാതെ
ഉയിരിൽ വേറാരും ഇല്ലായേ

നിൻ സ്നേഹം നദിപോലെ
ഉയരും തിര പോലെ
എരിയും അഗ്നിജ്വാല പോലെ

www.christsquare.com