ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എൻറെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ

എൻറെ പാപഭാരമെല്ലാം
തൻറെ ചുമലിൽ ഏറ്റുകെണ്ട്
എനിക്കായി കുരിശിൽ മരിച്ചു
എൻറെ യേശു എത്ര നല്ലവൻ

എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിൻ കിളിവാതിൽ തുറന്നു
എല്ലാം സമൃദ്ധിയായ് നൽകിടുന്ന
എന്റെ യേശു നല്ല ഇടയൻ

മനോ ഭാരത്താൽ വലഞ്ഞ്
മനോ വേദനയാൽ നിറഞ്ഞ്
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
എൻറെ യേശു എത്ര നല്ലവൻ

രോഗശയ്യയിൽ എനിക്ക് വൈദ്യൻ
ശോക വേളയിൽ ആശ്വാസകൻ
കൊടും വെയിലതിൽ തണലുമവൻ
എന്റെ യേശു എത്ര വല്ലഭൻ

ഒരുനാളും കൈവിടില്ല
ഒരുനാളും ഉപേക്ഷിക്കുകയില്ല
ഒരുനാളും മറക്കുകയില്ല
എന്റെ യേശു എത്ര വിശ്വസ്തൻ

എൻറെ യേശു വന്നിടുമ്പോൾ
തിരു മാർവ്വോടണഞ്ഞിടും ഞാൻ
പോയ പോൽ താൻ വോഗം വരും
എൻറെ യേശു എത്ര നല്ലവൻ

www.christsquare.com