ഇരുൾ തിങ്ങിയ വേളയിൽ
അരികത്തെൻ ആശ്രയം
വീഴ്ചകളിൽ താങ്ങിയ പൊൻകാന്തനേ
ഏകനായി അലഞ്ഞപ്പോൾ
നിറവേകി സാന്നിധ്യം
പ്രാണനായകനേ എൻ യേശുവേ

1.
ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
ഭയപ്പെടേണ്ടെന്നു ചൊല്ലിയവൻ
സ്വന്തമായി എന്നെ ചേർത്തു നീ
പുനർജന്മം നൽകി എൻ പ്രാണനായകനേ

2.
ആണി പതിഞ്ഞ നിൻ പൊൻകരം
സൗഖ്യമാക്കി എന്നെ പൂർണ്ണമായി
സ്വന്തമായി എന്നെ വാങ്ങി നീ
വിലയായതോ നിൻ്റെ ജീവനല്ലേ

www.christsquare.com