ജീവിക്കും ഞാൻ എന്റെ താതനായി
സ്നേഹിക്കും അങ്ങയെ എല്ലാ നാളും
എന്നിൽ ജീവനുള്ള കാലത്തോളവും
നിന്റെ ദാസനായി പോകും ഞാൻ
ഈ ലോകത്തിൻ ദുഷ്ടതയെ എതിർത്തിടുവാൻ ഞാൻ പോകുന്നിതാ
നിൻ വചനം അറിയിക്കുവാൻ പൂർണ്ണമായി ഞാനിതാ സമർപ്പിക്കുന്നു
നശ്വരമാം ഈ ലോകത്തിൻ സന്തോഷത്തിൽ മുഴുകിടാതെ
അനശ്വരമാം മേലോകത്തിൽ എത്തിടുവാൻ ഞാൻ കൊതിച്ചിടുന്നേ