ജീവിതപാത എങ്ങോട്ടെന്നോർക്ക
ജീവന്റെ നായകൻ കൂടെ ഉണ്ടെല്ലോ
അലഞ്ഞുപോകുവാൻ അനുവദിക്കയില്ല
നല്ലിടയൻ ആലയിൽ ചേർത്തിടും

നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടൂ
പൊകേണ്ടും പാത കാണിക്കും സർവ്വദാ
സത്യവും ജീവനും മാർഗ്ഗവുമൊന്നേ
ഇടറാതെ പോക വിശ്വാസപാതയിൽ

വിശാലവാതിൽ നാശത്തിൻ പാത
ജീവന്റെ മാർഗ്ഗം ഞെരുക്കമുള്ളത്
കടന്നു പോയിടാം നായകൻ പിമ്പെ
എത്തിടുമേ വാഗ്ദത്ത നാടതിൽ

നീതിയിൻ പാതയിൽ ഗമനം ചെയ്തീടിൽ
ന്യായത്തിൻ വാക്കുകൾ നിൻ നാവിൽ വന്നീടും
ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും
ഉദ്ധരിക്ക സ്നേഹത്തിൻ ആത്മാവാൽ

www.christsquare.com