കാണും ഞാനെന് മോക്ഷ പുരേ
താതൻ ചാരെ ശാലേം പുരേ

കാൺമതിന്നദികാലമായി
കൺകൊതിച്ചൊരു ദേവനെ
അതിശയവിധമഗതിയെ ഭൂവി
വീണ്ടെടുത്തൊരു ദേവനെ
ആയിരം പതിനായിരങ്ങളിൽ
അഴക് തിങ്ങുമെൻ പ്രിയനേ

ഇവിടെ എനിക്കു നൽ സേവ ചെയ്യും
അദൃശ്യരാം പല ദൂതരെ
അവിടെ ഞാനവർ സമമാം
തേജസ്സിന്നുടൽ അണിഞ്ഞു
വസിക്കവേ വാഴ്ചകൾ
അധികാര മാധിയാം
ദൂത സഞ്ചയ സ്രേഷ്ടരെ

www.christsquare.com