കനിവിൻ കടലേ കന്യാകുമാരാ
കരയുവോർക്കാശാ ദീപം കൊളുത്തിയ
കരുണ തൻ മണിവിളക്കേ
കരളിൽ നിന്നിരുളാകെ ദുരിതമാക്കും
കതിരൊളി വീശുന്ന ദീപമേ
അലയുവോരഗതി ഞാൻ അലയാഴി മേലെ
അലിവാർന്നു നോക്കണേ ദയാനിധേ
നീലകന്നീല നീരാഴി മേലെ നീ നടന്നല്ലോ
നീട്ടിത്തരില്ലയോ നിൻ കരവല്ലികൾ
നീർച്ചുഴിയിൽ നിന്നുമേറ്റുവാൻ
ദയാനിധേ, നീർച്ചുഴിയിൽ നിന്നുമേറ്റുവാൻ