കാന്തനെ കാണുവാനാർത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര
ചെയ്തപ്രിയൻ വരും നിശ്ചയം
പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ
നിത്യതുറമുഖത്തെത്തും ഞാൻ
വിശ്രമിച്ചീടും ഞാൻ സ്വർഗ്ഗകൊട്ടാരത്തിൽ
നിസ്തൂല്യമായ പ്രതാപത്തിൽ
തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ
കോടാ കോടി ഗണം തേജസ്സിൽ
സർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെ
കാണുമതിൻ മദ്ധ്യേ ഏഴയും
ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാൽ മതിവരാ സുന്ദര രൂപനെ
കൂടിക്കാണ്മാൻ വാഞ്ഛയേറുന്നേ