കരം പിടിച്ചോൻ കൈവിടില്ല
കലങ്ങുന്നതെന്തിനു നീ
ഭയമരുതേ തളരരുതേ
നിന്നെ മറച്ചീടും ചിറകടിയിൽ
ജീവിതഭാരം തോളിൽ ചുമന്നു
തളർന്നിടുന്ന വേളയതിൽ
ചാരെ വന്നെൻ ഭാരം ചുമന്നു
എന്നെ വീഴാതെ നിർത്തിയവൻ
കഷ്ടതകളിൻ തീച്ചൂളയിൽ
ഞാൻ കടന്നു പോയ നാളിൽ
കൂടെ ഇറങ്ങി കൂടെ നടന്നു
എന്നെ ജയത്തോടെ നടത്തിയവൻ