കരയല്ലേ നീ എന്റെ മകനല്ലേ
നീ എന്റെ മകളല്ലേ
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലേ
എന്റെ നെഞ്ചിലെ സ്നേഹത്താൽ
പൊതിയുമ്പോൾ നിന്റെ
ദുഃഖങ്ങൾ മായുകില്ലേ
കരയല്ലേ നീ എന്റെ മകനല്ലേ
നീ എന്റെ മകളല്ലേ
നീ അറിയാതെ നിദ്രയിൽ പോലും
കൂടെ ഇരുന്നു ഞാൻ കാവലാകാം
നീ അകന്നീടുന്ന നേരത്തു ഞാൻ
നിന്റെ നിഴലായ് കൂടെ വരാം
ഉള്ളിൽ കുളിരായ് പെയ്തിറങ്ങാം
കരയല്ലേ നീ എന്റെ മകനല്ലേ
നീ എന്റെ മകളല്ലേ
നീ എനിക്കേകും മുറിവുകളെല്ലാം
മറന്നു ഞാൻ നിന്നെയും കാത്തിരിക്കാം
നീറുന്ന നെഞ്ചിലെ സാന്ത്വനമായ് നിന്റെ
തണലായ് ചേർന്നിരിക്കാം
എന്നും ഇടയന്റെ മനമോടെ ഞാൻ
കരയല്ലേ നീ എന്റെ മകനല്ലേ
നീ എന്റെ മകളല്ലേ
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലേ