കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി
നൽസഖിയായ് ചാരെയുള്ള കർത്താവറിയാതെ
1 കൂരിരുളിൻ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല
2 ഒരിക്കലും കൈവിടിലെന്നരുളിയവൻ
ഓരോനാളും കൂടെയുണ്ടെന്നോതിയവൻ
കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ
പുതുബലം പകരുന്നവൻ