കർത്താവിന്നിഷ്ടം ചെയ്വാൻ
നിൻ ഹിതം നിറവേറാൻ
അർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ
പൂർണ്ണമായ് എന്നെ നീ സ്വീകരിക്ക
ലോകമാനങ്ങൾ വേണ്ടാ
നശ്വര മോഹം വേണ്ടാ
ഭൂമിയിൽ അന്യനായ് തീർന്നെന്നാലും
നിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണം
കഷ്ടം പ്രയാസങ്ങാളാൽ ജീവിതം
ഭാരമായ് തീർന്നിടുമ്പോൾ
ഭൂമിയിൽ നിന്ദിതനായെന്നാലും
ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും