കരുതുന്ന ദൈവം കൂടെയുണ്ട്
പുലര്ത്തുന്ന താതന്‍ ചാരെയുണ്ട്
ഭയമില്ല തെല്ലും പതറില്ല ഞാന്‍
കുലുങ്ങുകില്ലാ ഞാന്‍ തകരുകില്ല
ബലം വേണം നാഥാ
കൃപ വേണം നാഥാ
മരുവില്‍ ഓട്ടം തികച്ചീടുവാന്‍
ആരും സഹായം ഇല്ലാത്ത നേരം
ആരുമാശ്വാസം തന്നിടാ നേരം
അവിടുത്തെ വചനം എന്‍ വെളിച്ചം
നടത്തണേ നാഥാ അന്ത്യത്തോളവും
സ്നേഹിതര്‍ സ്നേഹം നല്കാത്ത നേരം
തളര്ത്തുന്ന വാക്കുക ള്‍ ചൊല്ലിയ നേരം
പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോള്‍
യേശുവിലെന്നും എന്നാശ്രയം