കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ
നൊടിനേരത്തേക്കുള്ള
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

പ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും
പ്രാക്കളെപോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനിൽ
പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ

യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ
യിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ
യേശുവിൻ ജനമേ ഒരുങ്ങുക നാം

www.christsquare.com