പോയ നാളുകളിൽ എൻ കൂടെ ഇരുന്നവർ
ഇന്നും എൻ അരികിൽ എൻ കൂടെ നീ ഉണ്ട്
വരും കാലമെല്ലാം ഞാൻ നിൻ കൂടെയുണ്ട്
എന്നേക്കും നീയേ എൻ ആശ്രയം

ഉയർന്നു വരും തിരകളിലും
നീ മാത്രം ആണ് എൻ പാറ
അലകളിലും തിരകളിലും
കാണുന്നു ഞാൻ നിൻ പാദങ്ങൾ

രോഗക്കിടക്കയിൽ
“എഴുന്നേൽക്കാ” എന്നു ചൊല്ലി
യെഹോവ റാഫാ
സൗഖ്യദായകൻ നീയേ

വ്യാധിയേ, നീ എൻ മേൽ വാഴുകയില്ല
എന്നിൽ നിന്റെ തല കുനിഞ്ഞിടും
വിരോധമായി എതിരെ വരും
നിൻ ആയുധങ്ങൾ എന്നിൽ ഫലിക്കയില്ല

www.christsquare.com