അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും
നിന്റെ സ്നേഹം എന്നെ പിരിയുമോ
അങ്ങേ വിട്ടോടി ഞാനെങ്ങോളിക്കും
നിന്റെ കൺകൾ എന്നെ മറയുമോ

കൂടെ നിന്നും കൂട്ടിരിന്നും എന്റെ കാൽകൾ
കല്ലിൽ തട്ടീടാതെന്നും
ഓടിവന്നും ഓമനിച്ചും എന്റെ വഴിയിൽ
വീണുപോയീടാതെന്നും

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ

അങ്ങേമാർവ്വിൽ ചാരുമ്പോൾ എന്റെ മനം തണുക്കും
അങ്ങേമുഖം കാണുമ്പോൾ എന്റെ കൺകുളിരും

അങ്ങേ നെഞ്ചിൻ തുടിപ്പ് കേട്ടുറങ്ങും
അങ്ങേ ശ്വാസം എന്നിൽ തലോടലാകും

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ

www.christsquare.com