എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കാക്കുന്നോന്‍ യേശു
എന്‍റെ എല്ലാ കാലത്തും യേശു മതിയായവന്‍

1.
ദുഃഖമോ പട്ടിണിയോ ആപത്തോ ഈര്‍ച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്ര‌കാശമോ
എന്‍റെ എല്ലാ കാലത്തും യേശു മതിയായവന്‍

2.
ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോര്‍ദ്ധാനതോ
എന്‍റെ എല്ലാ കാലത്തും യേശു മതിയായവന്‍

3.
ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യന്‍ തന്നെ
എന്‍റെ എല്ലാ കാലത്തും യേശു മതിയായവന്‍

www.christsquare.com