കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നുമെന്നും കൂടെയുള്ളതാല്‍

പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം
1

പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
2

ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസം ഏ കിടുവാന്‍ കൂടെയുള്ളവന്‍
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍

www.christsquare.com