മഹേശ്വരാ നിൻ സുദിനം കാണാൻ
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം
മനോജ്ഞമാം നിൻ ഗീതികൾ പാടാൻ
കഴിഞ്ഞ നാവിനു സൗഭാഗ്യം
നൂറു നൂറു കണ്ണുകൾ പണ്ടേ
അടഞ്ഞു നിന്നെ കാണാതെ
നൂറു നൂറു മലരുകൾ പണ്ടേ
കൊഴിഞ്ഞു പോയി കണ്ണീരിൽ
ദൈവജാതൻ പിറന്ന മണ്ണിൽ
വിരിഞ്ഞ മര്‍ത്യനു സൗഭാഗ്യം
മിന്നി നില്‍പ്പൂ താരകൾ വിണ്ണിൽ
തെളിഞ്ഞു കാണ്മൂ സ്വർലോകം