ഓശാന ഓശാന ഓശാന ഓശാന
അത്യുന്നതങ്ങളിൽ ഓശാന
മാലാഖവൃന്ദം അണിചേർന്നു പാടുന്നു
ഓശാന ഓശാന ഓശാന
മാനവരിവരും ഒന്ന് ചേർന്നു പാടുന്നു
ഓശാന ഓശാന ഓശാന
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ
ഓശാന ഗീതികൾ പാടാം
പാരിൻ നാഥനാം ഈശോയെ വാഴ്ത്താം
ഉന്നതനാം കർത്താവിനെ വാഴ്ത്തി പാടി നമിക്കാം
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന
പാരിടവും വാനിടവും
ഒന്നായി വാഴ്ത്തുന്നു പരിശുദ്ധനെ
അത്യുന്നതനാം കർത്താവിനെ
ഉന്നതങ്ങളിൽ വാഴും രാജരാജനെ
സർവ്വസൃഷ്ടിജാലവും പാടി
ദാവീദിൻ പുത്രനിന്നോശാന
സർവ്വപാലകാ സർവ്വശക്തനെ
സാമോദം ഞങ്ങൾ പാടുന്നോശാന
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന