മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക

മനമേ നിന്നെപരമോന്നതൻ പരിപലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ

മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ

മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേട്ടുറക്കം തെളിഞ്ഞുടനെ
നിന്‍റെ പരനെപാടി സ്തുതിക്ക

പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക

ഒരു വാസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക

പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു

മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ

www.christsquare.com