ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ
പുൽക്കൂട് തേടിത്തേടി ഇടയർ
ഇടയർ, ഇരുളിൽ ഹിമമണിയുമാ മിഴിനുകരുവരുവാൻ

ആകാശ താരം മറഞ്ഞു
ഭൂവിൽ ആനന്ദ ദീപം തെളിഞ്ഞു
മാലോകരൊന്നാ യുണർന്നു
പൂജ രാജാക്കളും വന്നണഞ്ഞു
ഇന്ന് ഭൂജാതനായ് ഉണ്ണിയീശോ
രാജരാജാധിരാജനാമീശോ
ബേത്ലേഹേമിന്റെയീ കുഞ്ഞു കൂട്ടിൽ
രക്ഷയേയും പൈതലായ് ദൈവം
ഉലകിൽ ഉയരും ഉന്മേഷമായി ഉയിരിൽ ഉണരും ഉന്മാദമായി

കുളിരേകും രാവിതിൻ കീഴെ
ഇന്നു മുദമായ് നാമൊന്നു ചേരും
കൈമാറിടും സ്നേഹം മൊഴിയും
ദിവ്യ സമ്മാനമായി ശാന്തി ദൂതും
കാന്തിയേറുന്നൊരീ പൊന്നു കൂട്ടിൽ പുണ്യമാകുന്നൊരോമലാമുണ്ണി
എന്റെ തുമന്ദഹാസം നീയെ
എന്റെ ഹേമന്ത ദീപവും നീയെ
ഉള്ളം തുള്ളും ആനന്ദമായി തുള്ളി തൂവും തൂമഞ്ഞുമായി

www.christsquare.com