മനമേ ചഞ്ചലമെന്തിനായ്
കരുതാൻ വല്ലഭനില്ലയോ ജയവീരനായ്
മനമേ ചഞ്ചലമെന്തിനായ് ആ ആ ആ

നാളയെ നിനച്ചു നടുങ്ങേണ്ടാ ദുഃഖ
വേളകൾ വരുമെന്നു കലങ്ങേണ്ടാ
കാലമെല്ലാമുളള മനുവേലൻ
കരുതാതെ കൈവിടുമോ ആ ആ ആ

വാനിലെ പറവകൾ പുലരുന്നു നന്നായ്
വയലിലെത്താമര വളരുന്നു
വാനവനായകൻ നമുക്കേതും
നൽകാതെ മറന്നീടുമോ ആ ആ ആ

കൈവിടുകില്ലവനൊരുനാളു മെന്നു
വാക്കുപറഞ്ഞവൻ മാറിടുമോ
വാനവും ഭൂമിയും പോയാലും
വാഗ്ദത്തം സുസ്ഥിരമാം ആ ആ ആ

മുന്നമെ ദൈവത്തിൻ രാജ്യവും നാം അതിൻ
ഉന്നത നീതിയും തേടീടേണം
തന്നിടും നായകൻ അതിനോടെ
അന്നന്നു വേണ്ടതെല്ലാം ആ ആ ആ

നിൻ വഴി ദേവനെ ഭരമേൽപ്പിക്കുക
നിർണ്ണയമവനതു നിറവേറ്റും
ഭാരം യഹോവയിൽ വച്ചീടുകിൽ
നാൾതോറും നടത്തുമവൻ ആ ആ ആ

വരുവാൻ കാലമടുത്തല്ലോ അവൻ
ഒരുക്കിയ വീട്ടിൽ നാം ചേർന്നിടുവാൻ
ഒരുനാളുമിനി പിരിയാതെ
മരുവും നാമാനന്ദമായ് ആ ആ ആ

www.christsquare.com