മനുവേൽ മന്നവനേ-പരനേ
മനുവായ് വന്നവനേ
മനുവേലാ നിൻ മനമലിഞ്ഞരികിൽ
വരികാ വൈകാതെ-പരനേ;- മനു

1 കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ
പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു

2 അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ
ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു

3 പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ
തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു

2 ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോ
മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു

3 നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും
കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു

4 അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും
കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ;- മനു

www.christsquare.com