മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ സാമിപ്യം

ഇതു പോരായേ ഇതു പോരായേ
നിൻ സാമീപ്യം പോരായേ
നിൻ സാന്നിദ്ധ്യം പോരായേ

അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ
ആത്മാവിനെ അധികമായി പകർന്നു നൽകി
ഇതിലും വലുതായ് വേറെന്തുള്ളു
ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ

പിരിയാനാകരുതേ ഈ ബന്ധം
മാറാനാകരുതേ ആ മാർവ്വിൽ നിന്നും
പിരിയില്ലിനിയും മരണം വരെയും
മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും

നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ
നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ
നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ

www.christsquare.com