മഴയിലും വെയിലിലും കണ്ടു
ഇരവിലും പകലിലും കണ്ടു

നാഥാ നിന്നെ ഞാന്‍ കണ്ടു
കരുണയായി കടലിലും കണ്ടു

വചനമായി തിരയിലും കണ്ടു
നാഥാ നിന്നെ ഞാന്‍ കണ്ടു

കൂരിരുള്‍ നോവിലും ഇടറുമെന് വഴിയിലും
നാഥാ നിന്നെ ഞാന്‍ കണ്ടു

യേശുനാഥാ നിന്നെ ഞാന്‍ കണ്ടു
വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍

നാമത്തെ വാഴ്ത്തിപ്പാടാം
വിരിയുമീ ഇതളിലും കണ്ടു

എരിയുമീ തിരിയിലും കണ്ടു
എന്നിലെ ശ്വാസമായി നീ നിറഞ്ഞു

എന്‍ ആത്മാവിന്‍ നാളമായി നീ തെളിഞ്ഞു
ഈ നാദത്തിലും അതിന്‍ രൂപത്തിലും

മഴവില്ലിലും തിങ്കളിന്‍ ചന്തത്തിലും
ഈ സ്വരമേഴിലും യേശുനാഥാ നിന്നെ ഞാന്‍ കണ്ടു

മഴയിലും വെയിലിലും കണ്ടു
ഇരവിലും പകലിലും കണ്ടു

നാഥാ നിന്നെ ഞാന്‍ കണ്ടു
ചുമടതിൻ ചുമലിലും കണ്ടു

മുറിവിതിൻ അറിവിലുള്ള കണ്ടു
മുൾമുടി ചോരയിൽ ഞാന്‍ കരഞ്ഞു

എന്‍ പാപത്തിൻ ഭാരം നീ പേറി നിന്നു
ഈ വാനത്തിലും മറു തീരത്തിലും

ഇളം കാറ്റിലും പൂങ്കുയിൽ ഗാനത്തിലും
എന്‍ മിഴിനീരിലും യേശുനാഥാ നിന്നെഞാന്‍ കണ്ടു

മഴയിലും വെയിലിലും കണ്ടു
ഇരവിലും പകലിലും കണ്ടു
നാഥാ നിന്നെ ഞാന്‍ കണ്ടു

www.christsquare.com