എൻ സ്വർഗം നിൻ സാന്നിധ്യം ശ്വാസം നിൻ സാമിപ്യം
ആശ നിന്നെ കാണാൻ മുഖാമുഖം

എന്റെ പ്രിയനേ നിന്റെ സാനിധ്യം
ജീവ മഴയായി എന്നിൽ പെയ്യേണം
എന്നിൽ നിറയേണം എന്നെ കവിയേണം
ജീവ നദിയായി എങ്ങും ഒഴുകേണം

തേജസ്സാൽ എന്നെ നീ മാന്യനാക്കി മാറ്റി
നിൻ ക്രൂശിലെ ത്യാഗമെന്റെ യോഗ്യതയായി
പകരമായി ഞാൻ എന്തുനൽകും പ്രിയാ
ഈ പദവികൾ എനിക്കേകിടുവതിനായ്

നിന്ദിതനായി എന്നെ നന്മയാക്കിമാറ്റി
നിൻ ക്രൂശിലെ താഴ്ചയെന്റെ ഉയർച്ചയായി മാറി
പകരമായി ഞാൻ എന്തുനൽകും പ്രിയാ
ഈ പദവികൾ എനിക്കേകിടുവതിനായ്

www.christsquare.com