മുൾമുടി അണിഞ്ഞു
മുൾമുടി അണിഞ്ഞു കൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നല്കി
മുളളുകൾ എൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
സ്നേഹത്തോടേകിയ മുത്തം
വേദനയായ് മാറിയപ്പോൾ
ആ വേദനയ്ക്കൊരു പേരു നല്കി ഞാൻ
അതിൻപേരല്ലോ സഹനം
അതിൻപേരല്ലോ സഹനം
ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ
വേദനയിൽ ഞാൻ പിടഞ്ഞു
പരിഹാസ വാക്കിൻ നടുവിൽ
ഇടനെഞ്ചു നീറി കരഞ്ഞു
ആ നേരമെൻമുന്പിൽ തെളിഞ്ഞു
ക്രൂശിതമാം ദിവ്യരൂപം
ആശ്വാസത്തോടെ ഞാൻ നുകർന്ന്
ആ ദിവ്യ നാഥന്റെ സ്നേഹം
ആ ദിവ്യ നാഥന്റെ സ്നേഹം
സഹനത്തിൻ വേളകൾ എല്ലാം
നിശബ്ദനായി ഞാൻ കരഞ്ഞു
ആനേരം ഈശോ നാഥൻ
സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു
ഇന്നത്തെ സഹനങ്ങൾ എല്ലാം
നാളെ നിൻ മഹത്വമായ് മാറും
ഇന്നത്തെ വേദനയെല്ലാം
നാളെ നിൻ ആനന്ദമാകും
നാളെ നിൻ ആനന്ദമാകും