മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ എൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി

സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ ആ വേദനക്കൊരു പേര് നൽകി ഞാൻ അതിൻപേരല്ലോ സഹനം അതിൻപേരല്ലോ സഹനം

ക്ലേശത്തിൻ മുള്ളുകള്ക്കിടയിൽ വേദനയിൽ ഞാൻ പിടഞ്ഞു പരിഹാസ വാക്കിന് നടുവിൽ ഇടനെഞ്ചു നീറി കരഞ്ഞു ആ നേരമെൻമുന്പിൽ തെളിഞ്ഞു ക്രൂശിതമാം ദിവ്യരൂപം ആശ്വാസത്തോടെ ഞാൻ നുകർന്നു ആ ദിവ്യ നാഥന്റെ സ്നേഹം ആ ദിവ്യ നാഥന്റെ സ്നേഹം

സഹനത്തിന് വേളകൾ എല്ലാം നിശബ്ദനായി ഞാൻ കരഞ്ഞു ആനേരം ഈശോ നാഥൻ സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു ഇന്നത്തെ സഹനങ്ങൾ എല്ലാം നാളെ നിൻ മഹത്വമായ്മാറും ഇന്നത്തെ വേദനയെല്ലാം നാളെ നിൻ ആനന്ദമാകും നാളെ നിൻ ആനന്ദമാകും

www.christsquare.com