നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു

ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും

ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു

കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവൻ എൻ്റെ കൂടെ വരും
കൂടാര മറവിൽ എന്നഭയം തരും

ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
ആനന്തമാം പരമാനന്ദമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം

www.christsquare.com