നാഥാ ആത്മാവിനേ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ
എൻ പാപവും എൻ രോഗവും
വരദാനമായ് കൃപയേകി നീ
മോചിച്ചു സുഖമാക്കണേ ഓ
നാഥാ ആത്മാവിനേ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ
ആ അ അ അ
ആ അ ആ ആ അ അ അ
മനസ്സിൻ മുറിവുകളിലങ്ങേ
സ്നേഹം പകരുവതിനായി
വചനം അരികിലണയുമ്പോൾ
ജീവൻ നിറയുവതിനായി
നീയെന്റെ ഉള്ളിൽ വാഴുന്ന നേരം
മനശാന്തി നൽകേണമേ ഓ
നാഥാ ആത്മാവിനേ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ
നിത്യം തിരുവചനം വഴിയേ
സത്യം പറയുവതിനായി
എന്നും തവമഹിമ പാടാൻ
അധരം വിടരുവതിനായി
ജീവൽ പ്രകാശം നീ തൂകിടുമ്പോൾ
അഭിഷേകമേകേണമേ ഓ
നാഥാ ആത്മാവിനേ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ
എൻ പാപവും എൻ രോഗവും
വരദാനമായ് കൃപയേകി നീ
മോചിച്ചു സുഖമാക്കണേ ഓ
നാഥാ ആത്മാവിനേ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ