നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ
ഗോതമ്പപ്പമായി നാവിൽ അലിയുവാൻ
നീ ചങ്കിലെ ചോരയേകി സ്നേഹമേകാൻ പാപിയെനിക്കായി
അലിവെഴും കരുണയായി വരണേ
ഹൃത്തിൻ മുറിവുകൾ തഴുകുവാൻ വരണേ
യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും
ബലിവേദി മുന്നിലായി നിന്നെ ഉൾക്കൊള്ളവേ
അതിയായ നിൻ സ്നേഹം ഞാൻ അറിവൂ
ത്യാഗമായി ഓസ്തി തൻ രൂപമായി
എന്നിലെ ജീവൻ തീരുവോളം
ഞാനെന്നും നിൻ നാമം പാടും
യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും