സന്ധ്യാനേരം മണിമുഴങ്ങുമ്പോഴെല്ലാം
നിൻ സ്വരമാണെന്റെയുള്ളിൽ നാഥാ
നിൻസ്വരമാണെന്റെ യുള്ളിൽ
നൊമ്പരക്കാറ്റിൽ ഉള്ളം പിടയുമ്പോഴേല്ലാം
നിൻ രൂപമാണെന്റെയുള്ളിൽ നാഥാ
നിൻരൂപമാണെന്റെ യുള്ളിൽ

നീയാം കടലിൽ ഒരുതുള്ളിപോലെ ഞാൻ മധുരമായൊഴുകാൻ അനുഗ്രഹിക്കു
നാഥാ മധുരമായൊഴുകാൻ അനുഗ്രഹിക്കു
പ്രാണന്റെ തോണിയിൽ കരതേടി അലയുമ്പോൾ കൂട്ടായിരിക്കേണമേ നാഥാ കൂട്ടായിരിക്കേണമേ

വിതുമ്പും വിഷാദം ഇരുൾമൂടി നിൽക്കുമ്പോൾ തണലായൊഴുകാൻ അനുഗ്രഹിക്കു നാഥാ ഒരു തണലായൊഴുകാൻ അനുഗ്രഹിക്കു
നോവിന്റെ നീറ്റലിൽ ഇടനെഞ്ചു പൊട്ടുമ്പോൾ പുഞ്ചിരിയേകിടണെ നാഥാ പുഞ്ചിരിയേകിടണെ

www.christsquare.com