നല്ലോരിൽ സുന്ദരിയെ നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ
നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ
എൻ പ്രിയൻ കണ്ണുകളോ നല്ല
നീർത്തോടുകൾക്കരികെ യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ നന്നായ്
പാലിൽ കഴുകിയതും
ഏറ്റം മധുരമുള്ള വസ്തു
ലജ്ജിച്ചീടും വിധത്തിൽ തോന്നും
അത്ര നൽ മാധുര്യത്തിൻ സാമ്യം
നൽകുന്നു തൻ വദനം
സർവ്വാംഗ സുന്ദരൻ താൻ എന്റെ
പ്രിയനെന്നോർത്തിടുമ്പോൾ മറ്റുള്ള
പ്രിയരിലെത പ്രിയൻ ഇവനത്രെ
എൻപ്രിയനെന്നുമെന്നും