നന്ദി നാഥാ നന്ദി നാഥാ
ഈ ആയുസ്സിൻ നാളെല്ലാം
നിൻ നന്മയെ ഞാൻ ഓർക്കുമ്പോൾ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ
ദൈവ സ്നേഹം നിറയുന്നേ
ക്ഷീണിതയായ് തീർന്നെന്നാലും
ഈ പാറമേൽ ഞാൻ വന്നു പാർക്കും
ആശ്വാസം നൽകിടും എൻ രക്ഷകൻ
നാൾ തോറും

വിശ്വാസത്താൽ ജീവിക്കും ഞാൻ
വിശ്വാസത്തിൻ ശോധനയിൽ
ഭൂമി മാറിപ്പോയെന്നാലും
മാറ്റമില്ല വിശ്വസ്തൻ നീ
ഈ നാഥനായ് ജീവിക്കും
എന്നായുസ്സിൻ നാളെല്ലാം

www.christsquare.com