നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നില്‍ പകരുന്നവൻ

യേശു--യേശു അവനാരിലും വലിയവൻ
യേശു-- യേശു അവനാരിലും മതിയായവൻ

1 ദൈവത്തെ സ്നേഹിക്കുമ്പോൾ‍
സര്‍വ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കീടും അവനഖിലം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ

2 ഇരുള്‍ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായി ടുമ്പോൾ‍
സൗഖ്യദായകനവൻ കരുതും
അവന്നാലയത്തിൽ സ്വര്‍ഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും

3 കണ്ണുനീർ താഴവരകൾ
ജീവജലനദിയാക്കുമവൻ
ലോകത്തില്‍ ചങ്ങലകൾ
മണി വീണയായ് തീര്‍ക്കുമവൻ
സീയോന്‍ യാത്രയതിൽ
മോക്ഷമാര്‍ഗ്ഗമതിൽ‍
സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവൻ

www.christsquare.com