ഞങ്ങളണയുന്നു കുരിശില്‍
അഭയമരുളണമേ
നിന്‍റെ പാണികളാല്‍ തൊടുവാന്‍
കരുണ തോന്നണമേ

ദുഃഖസാഗരമാര്‍ത്തലച്ചീ
തോണിയുലയുമ്പോള്‍
തപ്തഹൃദയതടങ്ങളില്‍
തിരി കെട്ടുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണെ
മിന്നു നിന്‍ വഴിയേ

നിത്യപാപച്ചുമടുമായ് മരു
യാത്ര തുടരുമ്പോള്‍
അര്‍ത്ഥമറിയാതഗ്നിയില്‍ ചിറ
കറ്റു വീഴുമ്പോള്‍
നല്‍ ദയാപരനേ നയിക്കണെ
മിന്നു നിന്‍ വഴിയേ

ആരുമില്ലാതന്യരായ്‌ ഇരു
ളാകെ മൂടുമ്പോള്‍
ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണെ
മിന്നു നിന്‍ വഴിയേ

www.christsquare.com