ഞാനുറങ്ങാന്‍പോകും മുന്‍പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം
തന്ന നന്മകള്‍ക്കൊക്കെക്കുമായി
നിന്നാഗ്രഹത്തിന്നെതിരായ്
ചെയ്‌തോരെന്‍കൊച്ചു പാപങ്ങള്‍പോലും
എന്‍ കണ്ണുനീരില്‍ കഴുകി മേലില്‍
പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍
ഞാനുറങ്ങീടുമ്പോഴെല്ലാം
എനിക്കാനന്ദനിദ്ര നല്‍കേണം
രാത്രി മുഴുവനുമെന്നേ
നോക്കി കാത്തുസൂക്ഷിക്കുക വേണം