നീ എന്നെ മറന്നോ നാഥാ
എൻ ഹൃദയം ഉരുകുന്നു ദേവാ
നീ എന്നെ വെടിഞ്ഞോ ദേവാ
എൻ മാനസം നീറുന്നു നാഥാ
ആകുലനാണ് ഞാൻ രോഗങ്ങൾ പേറുന്നു
നീ എന്നെ മറന്നോ നാഥാ
ആഴിയിൽ താഴുന്നോൻ കരയറിയാത്തവൻ
നീ എന്നെ വെടിഞ്ഞോ ദേവാ
സ്നേഹിതരില്ലാത്തോൻ വൈരികളേറിയോൻ
നീ എന്നെ മറന്നോ നാഥാ
ഉള്ളം തകർന്നവൻ ഉറ്റവരില്ലാത്തോൻ
നീ എന്നെ വെടിഞ്ഞോ ദേവാ