നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ
മാറിപ്പോയ് എന്റെ ശാപങ്ങൾ
സൗഖ്യമായ് എന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ

ഹല്ലേലുയ്യാ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും
സർവ്വശക്തനായവനെ

യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
യേശുവിൻ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു

യേശുവിൻ രക്തം ശുദ്ധിക്കായ്
യേശുവിൻ രക്തം സൗഖ്യമായ്
യേശുവിൻ രക്തം കഴുകലായ്
യേശു രക്തം വിടുതലായ്

www.christsquare.com