നിൻ മുഖം കാണുവാൻ കാത്തീടുന്നേശുവേ
നിൻ സ്വരം കേൾക്കുവാൻ ആശയാണേ

ഹൃദയം കവർന്നവനാം നാഥനേ നിൻ ചാരെ
ചേർന്നിരിപ്പാനെന്നും ആനന്ദമേ

യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
ആരാധ്യനേ എൻ ദൈവമേ
ഞാൻ വാഴ്ത്തിടും എന്നേശുവേ

നാഥ നിൻ്റെ സ്നേഹത്താലേ
എന്നെയും നീ വീണ്ടതാലേ
ലോകമെങ്ങും നിൻ്റെ നാമം
ഉയർത്തീടും ഞാൻ

www.christsquare.com