നിൻ സന്നിധിയിൻ സന്തോഷം എന്‍റെ ബലം
നിൻ സന്മുഖ സൗന്ദര്യം എന്തു രസം

ഹല്ലേലൂയ്യാ പൂർണ്ണ ഹൃദയത്തോടെ
ഹല്ലേലൂയ്യാ പൂർണ്ണ മനസ്സോടെ
ഹല്ലേലൂയ്യാ പൂർണ്ണ ശക്തിയോടെ
ഹല്ലേലൂയ്യാ പൂർണ്ണ ആത്മാവോടെ

നീറും മനവുമായി കേണു ഞാൻ യേശുവേ
നീറും മനവുമായി കേണു ഞാൻ യേശുവേ
നിൻ മുന്നിൽ ആശ്രയം ചൊല്ലുവാൻ
ഇല്ല വേറില്ല നാമം

ഒരമ്മ തൻ വാത്സല്യം ഏറുന്ന കൈകളാൽ
മാറോടു ചേർത്തെൻറെ കണ്ണീരു മായിച്ചു
എന്നിൽ സ്തുതിയുടെ മേലാട നൽകി
ദുഃഖം മാറ്റി ആനന്ദം തന്നു

വരുവിൻ ചേർന്ന് നാം സ്തുതിക്കാം യഹോവയെ
വരുവിൻ ചേർന്ന് നാം സ്തുതിക്കാം യഹോവയെ

കാഹള നാദവുമായി കിന്നാര വാദ്യവുമായി
കൈതാളവുമായി ആർപ്പിൻ ഘോഷവുമായി ഹോസന്നാ
കാഹള നാദവുമായി കിന്നാര വാദ്യവുമായി
കൈതാളവുമായി ആർപ്പിൻ ഘോഷവുമായി
വണങ്ങാം യഹോവയെ

www.christsquare.com