നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ
പാഞ്ഞു ചെന്നു മതിൽ ചാടി കടന്നീടും
യെരീഹോവിൻ മതിലുകൾ തകർത്തവനെ
ശത്രുവിന്റെ വൻ മതിൽ നീ തകർക്കണമേ
ഗൊല്യാത്തിൻ ഭുജബലം തകർത്തവനെ
ദാവീദിൻ വീരനാം ദൈവമല്ലേ നീ
സിംഹത്തിൻ വായിൽ നിന്നു ദാനിയേലിനെ
രക്ഷിച്ച ശക്തനാം ദൈവമല്ലേ നീ
ആത്മാവിൻ ബലം ധരിച്ചആമോദത്തോടെ
ശത്രുവിന്റെ കോട്ടയെ തകർത്തീടാമേ
രക്ഷയെന്ന ശിരസ്ത്രവും തലയിലേന്തി
ആത്മാവിന്റെ വാളും ധരിച്ചൊരുങ്ങി നിൽക്കാം
കല്ലറയെ തകർത്തുയർത്തെഴുന്നേറ്റവൻ
വാനമേഘേ നമ്മെ ചേർപ്പാൻ വേഗം വന്നീടും
ഒരുങ്ങാം ഒരുങ്ങാം തിരുസഭയേ
കാഹളത്തിൻ നാദം കേൾപ്പാൻ കാലമായല്ലോ