നിറയും സ്നേഹത്താൽ കുരിശിലേറി
മരണം മർത്യർക്കായ് വരിച്ചവനേ
എരിയും സ്നേഹത്താൽ ഹൃദയസൂനം
കുരിശിൽ മക്കൾക്കായ് തുറന്നവനേ

കരയും മാനവർക്ക് ആശ്വാസമായി
തളരും മാനസർക്കാലംബമായി
ഇരുളിൽ നീങ്ങുന്നോർക്ക് ഒളിവ് വിതറും
കരുണാമയൻ തന്റെ തിരുഹൃദയം

നിറയും സ്നേഹത്താൽ കുരിശിലേറി
മരണം മർത്യർക്കായ് വരിച്ചവനേ
എരിയും സ്നേഹത്താൽ ഹൃദയസൂനം
കുരിശിൽ മക്കൾക്കായ് തുറന്നവനേ

വരുവിൻ ഭാരങ്ങൾ വഹിപ്പവരെ
വരുവിൻ ക്ലേശങ്ങൾ സഹിപ്പവരെ
വരുവിൻ ആമയപീഡിതരേ
അരുളാം അഭയം ഞാൻ ആശ്രിതർക്കായ്

നിറയും സ്നേഹത്താൽ കുരിശിലേറി
മരണം മർത്യർക്കായ് വരിച്ചവനേ
എരിയും സ്നേഹത്താൽ ഹൃദയസൂനം
കുരിശിൽ മക്കൾക്കായ് തുറന്നവനേ

www.christsquare.com