ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോള്‍ കൂടെ അണയുന്ന

നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ
നല്ലൊരു രക്ഷകന്‍ യേശുവല്ലോ

ആരും കാണാതെ ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍

എന്‍റെ കണ്ണീര്‍ യേശു അറിഞ്ഞു
എന്‍റെ കരച്ചില്‍ യേശു കേട്ടു

ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു

അമ്മതന്‍ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍

അവനേപ്പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹം തരാന്‍

www.christsquare.com