ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
നാഥൻ മുഖത്തു നോക്കിടും
ആകാശവും ഭൂമിയും
സൃഷ്ടിച്ച നാഥനെ വണങ്ങിടും
ആ ഹാ ഹാലേലുയ്യ
നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
യിസ്രായേലിന്‍റെ പരിപാലകൻ
അവൻ മയങ്ങില്ല ഉറങ്ങില്ല
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല
കർത്തൻ മേഘത്തിൽ മീതെവരും
കീഴെ ശാശ്വത ഭുജം തരും
എന്‍റെ ഗമനത്തിലും ആഗമനത്തിലും
എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ
എന്‍റെ പ്രാണനെ പരിപാലിക്കും
തന്‍റെ ചിറകെന്മേൽ വിരിച്ചിടും