ഞാനെന്റെ കണ്ണുകളെ
ഉയർത്തിടും വൻഗിരിയിൽ
ഉയരത്തിൻ നാഥൻ യാഹെൻ യഹോവ
അവനെന്നെ നടത്തിടുന്നു
1 മാറുകില്ലവനെന്നെ വിളിച്ചതിനാൽ
കൈവിടില്ലവനെന്നെ ഒരുനാളിലും
മാറ്റമില്ലാത്ത വാക്കുമാറാത്ത
വാഗ്ദത്തം ഉണ്ടെനിക്ക്
2 നിനയാത്ത നിമിഷത്തിൽ അവൻ വരുമേ
നൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ
അവനോടു കൂടെ അനന്തതയിൽ നാം
അവനിടം പറന്നുയരും