ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ
ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത്
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ
എന്റെ ആശ സഫലമാകും
അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ
ആകാശമദ്ധ്യേ വേഗം വന്നീടും
കടലിൽ മുഴക്കം കേട്ടീടുന്നു
ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നു
ഭൂലോകം നടുങ്ങീടുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക
ഭരണകൂടങ്ങൾ തകർന്നീടുന്നു
ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു
ദൈവവചനം നിറവേറുന്നു
അന്ത്യകാലമറിഞ്ഞുകൊൾക